കടൽ കോൺക്ലെവിൽ തീരക്കടൽപരിധി പുതുക്കണം : കേരള പീപ്പിൾസ് മൂവ്മെൻ്റ്


4, January, 2026
Updated on 4, January, 2026 79



കൊച്ചി: കടൽ കോൺക്ലേവ് നടക്കുമ്പോൾ കടലിൽ 100 നോട്ടിക്കൽ മൈൽസ് സംസ്ഥാനാതിർത്തിയായി നിശ്ചയിക്കണമെന്ന്, കേരള പീപ്പിൾസ് മൂവ്മെൻ്റ് പ്രസിഡൻ്റ് അഡ്വ . ജേക്കബ് പുളിക്കൻ ആവശ്യപ്പെട്ടു. കപ്പൽ ഗതാഗത അതിർത്തി തെക്കുനിന്നു ഗൾഫിലേയ്ക്കും ഗുജറാത്തിലേക്കും നിലവിലുള്ള ദീർഘ V ക്കു പകരം തീരക്കടൽ പരിധി സൂക്ഷിച്ചുകൊണ്ട് നീണ്ട Y ആയി നിശ്ചയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വെനസൂലയെ ഷാവേസിന്റെ കാലം മുതൽ തന്നെ ചില തെക്കെ അമേരിക്കൻ രാജ്യങ്ങൾക്കൊപ്പം ചൈന തങ്ങളുടെ സ്വാധീനത്തിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനു പുറമെയാണ് ലോകത്തെ പല രാജ്യങ്ങളിൽനിന്നുള്ള MDMA പോലുള്ള രാസ ലഹരികൾ അമേരിക്കയിലെ ജനങ്ങളിലേയ്ക്ക് , പ്രത്യേകിച്ച് വിദ്യാർത്ഥികളിലേയ്ക്കും യുവാക്കളിലേയ്ക്കും , എത്തിക്കുവാനുള്ള ഒരു കടത്ത് കേന്ദ്രമായും വെനസ്വേലയെ ഉപയോഗിച്ചിരുന്നു. ഇപ്പോഴെങ്കിലും അതിനെ തടയാനും വിചാരണ ചെയ്യാനും ട്രംപ് ശ്രമിച്ചതിൽ തെറ്റുപറയാൻ പറ്റുകയില്ലെന്നും അഡ്വ . ജേക്കബ് പുളിക്കൻ പറഞ്ഞു.








Feedback and suggestions