നബി ഭാര്യമാരു മായി നിൽക്കുന്ന ചിത്രം വരച്ച് ബിനാലേയിലിടാമോ? ---അഡ്വ: ജേക്കബ് പുളിക്കൻ


3, January, 2026
Updated on 3, January, 2026 108





  കൊച്ചി:   കൊച്ചി ബിനാലെയുടെ ഔദ്യോഗീക നേതൃത്വം ടോം വട്ടക്കുഴി വരച്ച വിവാദ ചിത്രം പ്രദർപ്പിച്ചതിനെ കുറിച്ച് പത്രങ്ങളിൽ വന്ന വെല്ലുവിളി ധിക്കാരം തന്നെയാണ്. ഈ വാർത്താ കുറിപ്പ് പോലും പ്രസിദ്ധീകരിക്കാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാകുമെന്ന് ഞാൻ കരുതുന്നുമില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ കണ്ടോട്ടെ.

                                                            തങ്ങൾ കലാവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ചിത്രം പ്രദർശിപ്പിക്കുന്നതെന്നും ചിത്രത്തിന് ഏതെങ്കിലും വിശുദ്ധ വ്യക്തിയുമായോ ആ വ്യക്തിയുമായി ബന്ധപ്പെട്ട വിശ്വാസവുമായോ ബന്ധമില്ലെന്നും അങ്ങനെ ഉണ്ടെന്നു കരുതി പ്രതിഷേധിക്കുന്നവരെ വകവെയ്ക്കുന്നില്ലെന്നുമുള്ള വിശദീകരണമാണ് ഉണ്ടായിരി ക്കുന്നത്.                                                                            


 ഇതേ വട്ടക്കുഴിയെകൊണ്ടോ മാറ്റാരെയെങ്കിലും കൊണ്ടോ മുഹമ്മദ് നബി ഭാര്യമാരുമായി നിൽക്കുന്ന ഒരു സാധാരണ ചിത്രം വരപ്പിച്ച് അടുത്ത വർഷ ത്തെ ബിനാലെയിൽ പ്രദർശിപ്പിക്കാമോ? എന്ന് അഡ്വ:ജേക്കബ് പുളിക്കൻ ( AICU മുൻ സംസ്ഥാന പ്രസിഡന്റ്‌ & KLCA മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ) ചോദിച്ചു.





Feedback and suggestions