കേരള വിജ്ഞാനകോശം ചിത്രീകരണം ആരംഭിച്ചു


3, January, 2026
Updated on 3, January, 2026 276



തിരുവനന്തപുരം :  ഫിൽക്ക ഫിലിം സൊസൈറ്റി , കേരള വിഷ്വൽ എൻസൈക്ലോപീഡിയ, സൗപർണിക പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈ. ലി . , തിരമാല എന്നിവയ്ക്ക് വേണ്ടി ചിത്രീകരണം തുടരുന്ന ആദ്യത്തെ മൂന്ന് എപ്പിസോഡുകളാണ് വെട്ടുകാട് വാർഡ് , വലിയതുറ വാർഡ് , ബീമാപള്ളി വാർഡ് എന്നിവ . തീർഥാടന കേന്ദ്രങ്ങൾ , വേളി ടൂറിസം , ടൈറ്റാനിയം , ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മത്സ്യബന്ധനം , ശംഖുമുഖം, എയർപോർട്ട് , വലിയതുറ കടൽപ്പാലം , വിദേശ വസ്തുക്കളുടെ വിപണി , പരമ്പരാഗത കമ്പവല , സിവിജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് തുടങ്ങി ഒട്ടേറെ കൗതുകകരവും വിജ്ഞാനപ്രദവുമായ കാഴ്ചകൾ ഉൾപ്പെടുന്നവയാണ് ഈ മൂന്ന് എപ്പിസോഡുകൾ. ഇതിൽ ശംഖതീർത്ഥത്തിൽ നിന്ന് പേര് സിദ്ധിച്ച ശംഖുമുഖം, ദുർഗ്ഗാക്ഷേത്രം , മണ്ഡപങ്ങൾ , കൊട്ടാരങ്ങൾ , ആറാട്ട്, 200 വർഷമായ കടൽപ്പാലം , സമുദ്രമാർഗ്ഗ ചരക്ക് ഗതാഗതം , തിരുവിതാംകൂറിൻ്റെ സേനാനായകനായായിരുന്ന, വലിയതുറക്കാരൻ പീറ്റർ ഫ്ലോറി, തിരുവിതാംകൂർ ചരിത്രം എന്നിവയെ കുറിച്ച് ചരിത്രകാരനായ എം. ജി. ശശിഭൂഷൺ അപൂർവ്വ വിവരങ്ങൾ നൽകുന്നു. കൗൺസിലർമാരാണ് തങ്ങൾ പ്രതിനിധീകരിക്കുന്ന വാർഡിനെ അവതരിപ്പിക്കുന്നത്. വെട്ടുകാട് വാർഡ് കൗൺസിലർ കിൻസി ഐവിൻ , വലിയതുറ വാർഡ് കൗൺസിലർ ഷീബ പാട്രിക് എന്നിവർ ചിത്രീകരണത്തിൽ പങ്കെടുത്തു. ഏതാനും ദിവസങ്ങൾകൊണ്ട് മൂന്ന് എപ്പിസോഡുകൾ പൂർത്തിയാകും. ജനുവരിയിൽ പ്രദർശന ഉദ്ഘാടനം. തുടർന്ന് കേരളത്തിലെ 14 ജില്ലകളിലും ഗവേഷണം , ചിത്രീകരണം എന്നിവ ആരംഭിക്കും. മീഡിയ രംഗത്ത് പ്രവർത്തിക്കുവാൻ താൽപര്യമുള്ളവർക്ക് പരിശീലനവും സ്ഥിരമായ തൊഴിലവസരവും ലഭിക്കും. കൗതുകകരവും വിജ്ഞാനപ്രദവുമായ ഓരോ എപ്പിസോഡും കേരള പീഡിയ ന്യൂസ് ചാനലിൽ 5 വർഷം സൂക്ഷിക്കും.പിന്നീട് വീണ്ടും പുതുക്കും . www. keralapedia.com .




Feedback and suggestions