കനേഡിയൻ മന്ത്രിസഭയിൽ 24 പുതുമുഖങ്ങൾ: ഇന്ത്യൻ വംശജരായ അനിത ആനന്ദും മനീന്ദർ സിംഗും മന്ത്രിമാർ
21, May, 2025
Updated on 21, May, 2025 8
![]() |
ഒട്ടാവ: മാർക്ക് കാരിണിയുടെ നേതൃത്വത്തിൽ വീണ്ടും രൂപീകൃതമായ കനേഡിയൻ സർക്കാരിൽ 24 പുതുമുഖങ്ങൾ. ആകെ 29 അംഗ മന്ത്രിസഭയാണ് രൂപീകൃതമായത്. ഇന്ത്യൻ വംശജരായ രണ്ടു പേര് ഇക്കുറി മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുള്ളത്.അനിത ആനന്ദ്, മനീന്ദർ സിങ് സിദ്ധു മാർക് കാർണി മന്ത്രിസഭയിലെ ഇന്ത്യൻ വംശജർ .
അനിതാ ആനന്ദ് വിദേശകാര്യമന്ത്രിയും മനീന്ദർ സിംഗ് സിദ്ധു അന്താരാഷ്ട്ര വ്യാപര മന്ത്രിയുമാകും. ജസ്റ്റീൻ ട്രൂഡോ മന്ത്രിസഭയിൽ അനിത ആനന്ദ് പ്രതിരോധ വകുപ്പിൻ്റെ ചുമതല വഹിച്ചിട്ടുണ്ട്
ഇന്ത്യൻ ഡോക്ടർ ദമ്പതിമാരുടെ മകളായി അനിത ആനന്ദ് നോവ സ്‌കോട്ടിയയിലെ കെൻ്റി വില്ലെയിലാണ് ജനിച്ചത്. 2019-ൽ ഓക് വില്ലയിൽ നിന്ന് പാർലമെൻ്റ് അംഗമായാണ് രാഷ്ട്രീയത്തിലെത്തിയത്. പ്രതിരോധമന്ത്രി, ട്രഷറി ബോർഡ് പ്രസിഡൻ്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഒരു തരത്തിൽ ഒരു തരത്തിലുമാണ് സംഭവിക്കുന്നത്.
ബ്രാൻഡ് ഈസ്റ്റിൽ നിന്നാണ് മനീന്ദർ സിദ്ധു വിജയിച്ചത്. 2019 ലാണ് സിദ്ധുവും ആദ്യമായി പാർലമെൻ്റിലേക്ക് എത്തിയത്. വിവിധ പാർലമെൻ്ററി കമ്മിറ്റികളിൽ പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് ഇക്കുറി മന്ത്രിസഭയിലേക്ക് കാലെടുത്തുവെക്കുന്നത്.
മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെ ആദ്യ മന്ത്രിസഭയായോ?ഗം ഇന്ന് നടക്കും. ഈ മാസം 27ന് പാർലമെൻ്റ് സമ്മേളനം.