23, September, 2026
Updated on 23, September, 2026 1
വാഷിംഗ്ടണ്: മാസങ്ങളായി തുടരുന്ന ഇറാന് -അമേരിക്ക സംഘര്ഷത്തിനിടെ ഇറാന് പ്രതിനിധിസംഘവുമായി അമേരിക്കന് സംഘം കൂടിക്കാഴ്ച്ച നടത്തിയ അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎന് പൊതുസഭാ സമ്മേളനത്തിനിടെ ഇറാന് പ്രതിനിധി സംഘവുമായി തന്റെ സംഘത്തിലെ അംഗങ്ങള് കൂടിക്കാഴ്ച നടത്തിയതായി ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച ന്യൂയോര്ക്കില് നടന്ന കൂടിക്കാഴ്ച ഏകദേശം മൂന്ന് മണിക്കൂര് നീണ്ടതായും ട്രംപ് വ്യക്തമാക്കി. ഇറാന് മുന്നില് ഇനിയുള്ളത് വലിയ സാധ്യതകളോ അല്ലെങ്കില് പൂര്ണ നാശമോ ആണെന്നും അദ്ദേഹം പറഞ്ഞു.യുഎന് പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ഷീല്ഡ് ഓഫ് ദ അമേരിക്കാസ്’യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.യുഎന് പൊതുസഭയില് നടത്തിയ പ്രസംഗത്തിനിടെ ഇറാനെ പൂര്ണമായി നശിപ്പിക്കുമെന്ന രീതിയിലുള്ള അതിരൂക്ഷമായ മുന്നറിയിപ്പ് ട്രംപ് നല്കിയിരുന്നു. പിന്നീട് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര് സെലന്സ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവര്ത്തകരോട് സംസാരിക്കുമ്പോഴാണ് ഇറാന് പ്രതിനിധികളുമായി നടന്ന ചര്ച്ചയെക്കുറിച്ച് ട്രംപ് വെളിപ്പെടുത്തിയത്. കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നെന്നും ഇറാന് ഒരു കരാറിലെത്താന് താല്പര്യം കാണിക്കാത്തതിന് കാരണമെന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇറാന് ഒരു വശത്ത് വലിയ മുന്നേറ്റത്തിനുള്ള സാധ്യതയാണെങ്കില് മറുവശത്ത് പൂര്ണ നാശമാണ്. ഇറാന് ഒരു മികച്ച രാജ്യമായി മാറാന് കഴിയുമെന്നും ഇറാനുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട ചര്ച്ചകളിലാണ് തന്റെ സംഘത്തിലെ അംഗങ്ങള് പങ്കെടുത്തതെന്നും അദ്ദേഹം പിന്നീട് സ്ഥിരീകരിച്ചു.പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും ഇറാന് വിഷയത്തിലെ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി ട്രംപ് വ്യക്തമാക്കി. ഉന്നതതല പ്രതിനിധികള് നേരിട്ട് പങ്കെടുത്തില്ലെങ്കിലും ചര്ച്ചകളില് നിരവധി നല്ല ആശയങ്ങള് ഉയര്ന്നുവന്നതായും കാര്യങ്ങള് അനുകൂലമായി മുന്നോട്ട് പോകുന്നതായും ട്രംപ് പറഞ്ഞു.അതിനിടെ യുഎന് പൊതുസഭാ സമ്മേളനത്തിനിടെ ഇറാന് വിദേശകാര്യ മന്ത്രി സെയ്യിദ് അബ്ബാസ് അറാഖ്ചി വിവിധ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇറ്റാലിയന് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ്, യൂറോപ്യന് യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയങ്ങളുടെ ഉന്നത പ്രതിനിധി കജ കാലസ് എന്നിവരുമായി അദ്ദേഹം ചര്ച്ച നടത്തി. ഖത്തര് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന് അബ്ദുറഹ്മാന് അല് താനിയുമായും അരാഗ്ചി കൂടിക്കാഴ്ച നടത്തിയതായി ഇറാന് അധികൃതര് അറിയിച്ചു.