സൗദി എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈലാക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു


27, November, 2026
Updated on 27, November, 2026 9


​റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ മേഖലയിലുള്ള എണ്ണശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ മിസൈലാക്രമണത്തില്‍ നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു.സൗദിയിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ റാസ് തനൂറയ്ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ശാലയില്‍ തീപിടിത്തമുണ്ടായി. അഗ്നിശമന സേന ഉടന്‍തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റിഫൈനറിയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.സൗദിയിലെ വിമാനത്താവളങ്ങള്‍, എണ്ണപ്പാടങ്ങള്‍, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.


​






​





Feedback and suggestions