27, November, 2026
Updated on 27, November, 2026 7
വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ കെടുതികളിൽപ്പെട്ട് മാതാപിതാക്കളിൽനിന്ന് വേർപെട്ടുപോയ ഒൻപത് കുട്ടികളെക്കൂടി സ്വന്തം കുടുംബങ്ങളുമായി ഒന്നിപ്പിച്ച് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ദൗത്യത്തിന്റെ ഏഴാമത്തെ ഘട്ടമാണിത്. ഇതോടെ, യുദ്ധമുഖത്തുനിന്ന് രക്ഷപ്പെടുത്തി ഇതുവരെ കുടുംബങ്ങളുമായി ഒന്നിപ്പിച്ച കുട്ടികളുടെ ആകെ എണ്ണം 43 ആയി.
റഷ്യൻ, യുക്രെയ്ൻ ഭരണനേതൃത്വങ്ങളുടെ പൂർണ്ണ സഹകരണത്തോടെയാണ് ഈ സങ്കീർണ്ണമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതെന്ന് വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സമാധാനത്തിലൂടെ ലോകത്തെ മുറിവുകൾ ഉണക്കാൻ കഴിയുമെന്നും, ആ സമാധാനം തുടങ്ങേണ്ടത് കുട്ടികളിലൂടെയാണെന്നും മെലാനിയ ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.യുദ്ധത്തിന്റെ ഭീകരതയിലേക്ക് എന്തിനാണ് തങ്ങളെ തള്ളിവിടുന്നതെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിയില്ല. മുതിർന്നവർ എന്ന നിലയിൽ, യുദ്ധത്തിന്റെ വേർതിരിവുകൾക്ക് അതീതമായി അവരെ ഉയർത്തിപ്പിടിക്കേണ്ടതും അവരുടെ ജീവിതത്തിലെ നഷ്ടപ്പെട്ട സന്തോഷങ്ങൾ തിരികെ നൽകേണ്ടതും നമ്മുടെ ധാർമ്മിക ഉത്തരവാദിത്തമാണ്." — മെലാനിയ ട്രംപ്
നേരത്തെ ഒലെഷ്കി, ഖേഴ്സൺ മേഖലകളിൽ മെലാനിയ ട്രംപിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന് പ്രാദേശിക വെടിനിർത്തൽ സാധ്യമായിരുന്നു. അന്ന് 800-ഓളം പേരുടെ ജീവൻ രക്ഷിക്കാനും യുദ്ധബാധിത മേഖലകളിലേക്ക് ഭക്ഷണവും ശുദ്ധജലവും എത്തിക്കാനും സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന പുതിയ നേട്ടവും കൈവരിച്ചിരിക്കുന്നത്.