27, November, 2026
Updated on 27, November, 2026 8
ഹൂസ്റ്റണ്‍: 2027 ജനുവരി എട്ടിന് കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാര സന്ധ്യയ്ക്ക് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഷുഗര്‍ലാന്‍ഡിലെ കബാബ് കഫേ റെസ്റ്റോറന്റില്‍ ചേര്‍ന്ന ചാപ്റ്ററിന്റെ താങ്ക്സ്ഗിവിങ് – ക്രിസ്മസ് – പുതുവത്സര സമ്മേളനത്തിലാണ് കണ്‍വെന്‍ഷന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
ചാപ്റ്റര്‍ പ്രസിഡന്റ് ഫിന്നി രാജു അധ്യക്ഷനായി. ദേശീയ സെക്രട്ടറി അനില്‍ ആറന്മുള കൊച്ചിയില്‍ നടക്കാനിരിക്കുന്ന മാധ്യമ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങളും വിശദാംശങ്ങളും യോഗത്തില്‍ വിശദീകരിച്ചു. മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടനം ചെയ്യുന്ന കണ്വെന്ഷന് സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സമ്മേളനമാക്കി മാറ്റാന്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് യോഗം ഉറപ്പുനല്‍കി. ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊച്ചിയിലെ സമ്മേളനത്തില്‍ പങ്കെടുക്കും.
കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗം ഭാവി പരിപാടികള്‍ക്കും രൂപം നല്കി. ജോയ് തുമ്പമണ്ണിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ജോയിന്റ് ട്രഷറര്‍ സജി പുല്ലാട് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് മോട്ടി മാത്യു, ട്രഷറര്‍ വിജു വര്‍ഗീസ്, ജോയ് തുമ്പമണ്‍, സൈമണ്‍ വളാച്ചേരില്‍, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, അജു വാരിക്കാട്, ആന്‍സി ശാമുവേല്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഡോ. റെയ്ന റോക്ക് നന്ദി പറഞ്ഞു.