ചാരപ്രവർത്തന ആരോപണങ്ങൾക്കിടെ ട്രംപ്-ഷി കൂടിക്കാഴ്ച; എൻവിഡിയ ചിപ്പ് വിവാദത്തിലും വിചിത്ര നിലപാടുകൾ


20, November, 2026
Updated on 20, November, 2026 5



​ബീജിംഗ്: അമേരിക്കയ്‌ക്കെതിരെ ചൈന ചാരപ്രവർത്തനം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയെ നിരീക്ഷിക്കുന്നതിൽ ചൈനയേക്കാൾ മികച്ച രീതിയിലാണ് അമേരിക്ക പ്രവർത്തിക്കുന്നതെന്ന അവകാശവാദമാണ് ട്രംപ് മുന്നോട്ടുവെച്ചത്. ചൈനാ സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുമായി ബന്ധപ്പെട്ട ചാരവിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ പരാമർശങ്ങൾക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രാധാന്യമുണ്ട്. രാജ്യങ്ങൾ പരസ്പരം ചാരപ്രവർത്തനം നടത്തുന്നത് സ്വാഭാവികമാണെന്ന നിലപാട് സ്വീകരിച്ച ട്രംപ്, ഇറാനുമായുള്ള യുദ്ധത്തിൽ ചൈന ഇറാനെ സഹായിക്കുന്നുവെന്ന ആശങ്കകളും തള്ളിക്കളഞ്ഞു.അവർ നമ്മളെ നിരീക്ഷിക്കുന്നുവെന്ന് പറയുന്നു. എന്നാൽ നമ്മളും അവരെ നിരീക്ഷിക്കുന്നുണ്ട്. അവർ ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിൽ നമ്മൾ ചാരപ്രവർത്തനം നടത്തുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്താൻ കഴിയില്ല. പക്ഷേ ഒരു കാര്യം പറയാം, എനിക്ക് എല്ലാ കാര്യങ്ങളും അറിയാം” - ട്രംപ് പറഞ്ഞു. ചൈനയോട് ചാരപ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അമേരിക്കയും ചാരപ്രവർത്തനം അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടേക്കാമെന്നും അങ്ങനെ വന്നാൽ അത് അംഗീകരിക്കുമോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം മറുപടി നൽകി.എൻവിഡിയയുമായി ബന്ധപ്പെട്ട ചാരവിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ്-ഷി കൂടിക്കാഴ്ചയും ശ്രദ്ധ നേടുന്നത്. ട്രംപിന്റെ അടുത്ത അനുയായിയായ എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ് വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങുമായുള്ള ബന്ധമാണ് വിവാദമായത്. നിർമ്മിത ബുദ്ധി (എഐ) മോഡലുകൾ വികസിപ്പിക്കാൻ ഉപയോഗിക്കുന്ന എൻവിഡിയയുടെ അത്യാധുനിക കമ്പ്യൂട്ടർ ചിപ്പുകൾ ചൈനയ്ക്ക് ലഭ്യമാക്കാൻ ആലീസ് നേതൃത്വം നൽകിയിരുന്ന കമ്പനി സഹായിച്ചുവെന്നാണ് ആരോപണം.ആലീസ് ഹുവാങുമായുള്ള ബന്ധം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിന്, ആലീസ് ചാരവനിതയാണെന്ന് താൻ കേട്ടിട്ടില്ലെന്നും അവരെ സുന്ദരിയായ സ്ത്രീയെന്നുമാണ് വിശേഷിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. ചൈനയിൽനിന്ന് വരുന്ന സുന്ദരികളായ സ്ത്രീകളെ പലരും ചാരന്മാരായാണ് കാണുന്നതെന്ന വിവാദ പരാമർശവും അദ്ദേഹം നടത്തി. ആലീസിനെ ഒരു വ്യവസായിയായാണ് താൻ കാണുന്നതെന്നും അവർ കമ്പ്യൂട്ടർ ചിപ്പുകൾ വാങ്ങിയ വ്യക്തിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.ചിപ്പുകൾ നിയമാനുസൃതമായാണോ അല്ലാതെയാണോ വാങ്ങിയതെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ അവ വാങ്ങാൻ അമേരിക്ക അനുമതി നൽകുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. “ഞങ്ങൾക്ക് പണം സമ്പാദിക്കണം” എന്നായിരുന്നു ദേശീയ സുരക്ഷാ ആശങ്കകൾക്കിടയിലും ചിപ്പ് വിൽപ്പനയെ ന്യായീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.








​
























​“​​






​




Feedback and suggestions