ഫിലിപ്പീന്‍സും തായ്‌ലന്‍ഡുമായി വമ്പന്‍ കരാറുകള്‍; 17 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഉറപ്പിച്ച് യു.എസ്.


19, November, 2026
Updated on 19, November, 2026 0


വാഷിങ്ടണ്‍: ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുമായി 17 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വാണിജ്യ-പ്രതിരോധ കരാറുകളില്‍ അമേരിക്ക ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മനില സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇരുരാജ്യങ്ങളുമായുള്ള തന്ത്രപ്രധാന നിക്ഷേപങ്ങളുടെയും വ്യാപാര ധാരണകളുടെയും വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടത്.അമേരിക്കന്‍ വ്യോമയാന മേഖലയ്ക്ക് വന്‍ നേട്ടമുണ്ടാക്കുന്ന കരാറാണ് ഫിലിപ്പീന്‍സുമായി ഒപ്പുവെച്ചത്. ഫിലിപ്പീന്‍സ് ദേശീയ വിമാനക്കമ്പനിയായ 'ഫിലിപ്പീന്‍സ് എയര്‍ലൈന്‍സുമായി' 12 ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് അന്തിമരൂപമായത്. ഇതുപ്രകാരം ബോയിങ് 787 ശ്രേണിയിലുള്ള 20 വിമാനങ്ങള്‍ കമ്പനി വാങ്ങും. വിമാനങ്ങള്‍ക്ക് ആവശ്യമായ ജി.ഇ. എയ്‌റോസ്‌പേസ് എന്‍ജിനുകളും കരാറില്‍ ഉള്‍പ്പെടുന്നു.ഇതിനുപുറമെ ഫിലിപ്പീന്‍സിന്റെ പ്രതിരോധ-സുരക്ഷാ ശേഷി ശക്തിപ്പെടുത്തുന്നതിനായി രണ്ടു ബില്യണ്‍ ഡോളറിലധികം വരുന്ന വായ്പാ പാക്കേജും അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കന്‍ കമ്പനികളില്‍നിന്ന് പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും വാങ്ങുന്നതിനാണ് ഈ തുക വിനിയോഗിക്കുക.തായ്‌ലന്‍ഡ് വിപണിയില്‍ യു.എസ്. ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവ് തായ്‌ലന്‍ഡുമായുള്ള വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നിലവിലുള്ള ഇറക്കുമതി തീരുവ ഒഴിവാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.നിയന്ത്രണങ്ങള്‍ നീക്കും: അമേരിക്കന്‍ വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, എത്തനോള്‍, കോഴിയിറച്ചി എന്നിവയുടെ വ്യാപാരത്തിന് തടസ്സമായി നില്‍ക്കുന്ന തീരുവയിതര നിയന്ത്രണങ്ങളും ഒഴിവാക്കും.വിപണി പ്രവേശനം: കരാറിലൂടെ തായ്‌ലന്‍ഡ് വിപണിയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും പ്രവേശനസൗകര്യവും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
















​
































​








​








​








​

​
































​




Feedback and suggestions