19, November, 2026
Updated on 19, November, 2026 4
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ ഭവനിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. കേരളത്തിന്റെ വികസന ആവശ്യങ്ങളും വിവിധ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള മിഷൻ സമുദ്ര പദ്ധതിയാണ് പ്രധാനമായും അവതരിപ്പിച്ചത്.
കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉത്പാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ വികസനം, വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികൾക്കായി കേന്ദ്രത്തിന്റെ പിന്തുണ തേടി. ആകെ 1,03,500 കോടി രൂപയുടെ പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരം നൽകണമെന്നും വിവിധ കേന്ദ്രപദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി.അപാകങ്ങൾ പരിഹരിക്കുക, സംസ്ഥാനത്തിന് അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയിലെ വായ്പാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.