ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി


13, November, 2026
Updated on 13, November, 2026 2



ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ കാർഷിക മേഖലയുടെ സമഗ്രമായ വികസനവും സ്മാർട്ട് ഫാമിംഗും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച ‘കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസ് 2026’-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘വികസിത ഭാരതത്തിനായി സ്മാർട്ട് കർഷകർ’ എന്ന സമ്മേളനത്തിന്റെ പ്രമേയം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കൃഷിയെ ആധുനികവൽക്കരിക്കാതെയും കർഷകരെ ശാക്തീകരിക്കാതെയും വികസിത ഭാരതം കെട്ടിപ്പടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി.സ്വാതന്ത്ര്യത്തിന് ശേഷം വർഷങ്ങളോളം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ,അറുപതുകളിലെ ഹരിതവിപ്ലവത്തിലൂടെയാണ് ഭക്ഷ്യസുരക്ഷ കൈവരിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന് രാജ്യത്തെ ധാന്യപ്പുരകൾ നിറഞ്ഞിരിക്കുകയാണ്. എന്നാൽ, ഭക്ഷ്യധാന്യ ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം രാജ്യം വികസിതമാകില്ലെന്നും, മാറുന്ന കാലത്തിനനുസരിച്ച് കാർഷിക രീതികളിലും വലിയ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





Feedback and suggestions