തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും; നിയമവശങ്ങൾ വിലയിരുത്തി കേന്ദ്രം


26, September, 2026
Updated on 26, September, 2026 2


തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജിയിൽ നിയമവശങ്ങൾ കേന്ദ്ര സർക്കാർ വിശദമായി പരിശോധിച്ചു വരുന്നതായും, സുപ്രീം കോടതി ഈ വിഷയം അടുത്ത ആഴ്ച പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. എസ്ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമായാണ് എടുത്തതെന്നും, കമ്മീഷനുള്ളിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ ആവർത്തിക്കുന്നുണ്ട്. കോടതിയിൽ ഈ നിലപാട് തന്നെ ഔദ്യോഗികമായി അറിയിക്കും. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ കാര്യങ്ങൾ വിശദീകരിക്കണമെന്ന് എൻ.ഡി.എ സഖ്യത്തിലെ മൂന്ന് കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും ജെ.യു.ഡി (ജെ.ഡി.യു) ഈ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എസ്ഐആറിൽ യഥാർത്ഥത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അത് നിയമപരമായി തടയാൻ കഴിഞ്ഞില്ല എന്നാണ് ജെ.ഡി.യു ഉന്നയിക്കുന്ന പ്രധാന ചോദ്യം.മറുഭാഗത്ത്, ഈ രാഷ്ട്രീയ സാഹചര്യങ്ങൾ മുതലെടുത്ത് പ്രതിപക്ഷ നിരയെ കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ സജീവമായിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പ്രാദേശിക പാർട്ടികളെയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കാനാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള നേതാക്കളുടെ ശ്രമം. ഇതിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും എം.എ. ബേബിയും തമ്മിൽ ഫോണിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആം ആദ്മി പാർട്ടി, ബി.ആർ.എസ്, സി.ജെ.പി തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷികൾക്കും എം.എ. ബേബി കത്തയച്ചിട്ടുണ്ട്. ഇതിനിടയിൽ, വരാനിരിക്കുന്ന പ്രതിപക്ഷ നീക്കങ്ങളുടെ ഭാഗമായി പ്രത്യേക ‘ഇന്ത്യാ’ സഖ്യ യോഗം വിളിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.






Feedback and suggestions