സ്ലീപ്പർ ടൂറിസ്റ്റ് ബസ് കത്തിനശിച്ച് ഒമ്പത് പേർ മരിച്ചു


24, September, 2026
Updated on 24, September, 2026 61


ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുനാ എക്സ്പ്രസ് വേയിൽ സഞ്ചരിച്ചിരുന്ന സ്ലീപ്പർ ടൂറിസ്റ്റ് ബസ് കത്തിനശിച്ച് ഒമ്പത് പേർ മരിച്ചു. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന, ബിഹാറിൽ രജിസ്റ്റർ ചെയ്ത ബസിലാണ് വൻ ദുരന്തമുണ്ടായത്. ബസിൽ 35-ലധികം യാത്രക്കാരുണ്ടായിരുന്നു. ബസ് യാത്രയ്ക്കിടെ പുകയുന്ന ഗന്ധം അനുഭവപ്പെട്ടതായി യാത്രക്കാർ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രൈവറും കണ്ടക്ടറും സിഗരറ്റ് വലി തുടർന്നു എന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.


യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ ഇരുവരും ചിരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. ബസിന്റെ എയർകണ്ടീഷണറിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എഞ്ചിനിലെ ലൂബ്രിക്കേറ്റിംഗ് ഓയിലിലേക്ക് തീ പടർന്നത് പെട്ടെന്ന് തന്നെ ബസ് മുഴുവൻ ആളിപ്പടരാൻ കാരണമായി. ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നുവെന്നും പെട്ടെന്നുണ്ടായ പുകയും തിക്കരക്കുമ കാരണം പലർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും പരിക്കേറ്റവർ പറഞ്ഞു.


അപകടത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, അപകടത്തിൽ പെട്ട ബസിന് വിവിധ നിയമ ലംഘനങ്ങളിലായി 60-ലധികം പിഴകൾ ഉള്ളതായും ഇതിൽ 1.7 ലക്ഷം രൂപയോളം അടയ്ക്കാനുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.




Feedback and suggestions