അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ


24, September, 2026
Updated on 24, September, 2026 0


ആഗോളതലത്തിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ ഒരു അന്താരാഷ്ട്ര സംവിധാനം നിലവിലുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതുപോലുള്ള സാധ്യതയുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ പോലും നിലവിലെ അന്താരാഷ്ട്ര സംവിധാനത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.ഐക്യരാഷ്ട്രസഭയ്ക്ക് വലിയ സാധ്യതകളുണ്ടെങ്കിലും അത് അതിനനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്നും, സ്വന്തം മാൻഡ്രറ്റിന് അപ്പുറത്തേക്ക് വളർന്നതുകൊണ്ടാണ് അന്താരാഷ്ട്ര സംവിധാനം പരാജയപ്പെടുന്നതെന്നും റൂബിയോ ചൂണ്ടിക്കാണിച്ചു.അന്താരാഷ്ട്ര സംവിധാനം പരാജയപ്പെട്ട സാഹചര്യത്തിൽ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിനു കീഴിൽ അമേരിക്ക എപ്പോഴും സ്വന്തം ദേശീയ താൽ്പ്പര്യങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നും അന്താരാഷ്ട്ര ക്രമത്തിന് മേൽ അമേരിക്കൻ താൽ്പ്പര്യങ്ങളെ ഒരിക്കലും ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ പരിഹരിച്ചതായി യു.എൻ പൊതുസഭയിൽ ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ ഈ പരാമർശങ്ങൾ പുറത്തുവന്നത്.എന്നാൽ ഇരു രാജ്യങ്ങളുടെയും സൈനിക ഓപ്പറേഷൻ ഡയറക്ടർ ജനറൽമാരുടെ (DGMOs) നേരിട്ടുള്ള ചർച്ചകളിലൂടെയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നും, യാതൊരുവിധ മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യ നിരന്തരം വ്യക്തമാക്കിയിട്ടുള്ളത്.

































Feedback and suggestions