വടികൊടുത്ത് അമേരിക്ക, അടി വൈകാതെ കിട്ടും! ഹോർമുസിന് ഇനി ട്രംപിന്റെ പേരോ? ‘ട്രംപ് കടലിടുക്ക്’ എന്ന നിർദേശവുമായി അമേരിക്കൻ പ്രസിഡന്റ്


3, September, 2026
Updated on 3, September, 2026 3


ഹോർമുസ് കടലിടുക്കിന്റെ പേര് സ്വന്തം പേരിലാക്കാനുള്ള നിർദേശവുമായി ട്രംപ്. ഇറാനുമായുള്ള സംഘർഷം ശക്തമായി തുടരുന്നതിനിടെയാണ് ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് പുനർനാമകരണം ചെയ്താലോ എന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ചോദിച്ചത്. നേരത്തെ ഈ ജലപാതയെ ‘പുതിയ അമേരിക്കൻ ടെറിട്ടറി’ എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ്, ഹോർമുസ് ഇപ്പോൾ അമേരിക്കയുടെ പൂർണ നിയന്ത്രണത്തിലാണെന്നും അവകാശപ്പെട്ടു.


ഹോർമുസ് കടലിടുക്കിനെ ട്രംപിന്റെ പേരിൽ വിളിച്ചാൽ അമേരിക്കയെപോലെത്തെന്നെ ഈ ജലപാതയും കൂടുതൽ ശ്രദ്ധ നേടുമെന്നായിരുന്നു ട്രംപിന്റെ വാദം. നേരത്തെ ഹോർമുസ് കടലിടുക്കിന്റെ ചിത്രത്തിൽ ‘പുതിയ യു.എസ്. ടെറിട്ടറി’ എന്ന ബാനർ പതിച്ച മാപ്പ് ട്രംപ് പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസും ഈ ചിത്രം ഔദ്യോഗികമായി പ്രചരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കടലിടുക്കിന് സ്വന്തം പേര് നൽകാനുള്ള നിർദേശം ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നത്.അമേരിക്കയും കാനഡയും പങ്കിടുന്ന ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക് അമേരിക്ക’ എന്നാക്കി മാറ്റാൻ ട്രംപ് നേരത്തെ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അമേരിക്കൻ ഭൂപടങ്ങളിലും ഔദ്യോഗിക രേഖകളിലും ഈ പേര് ഉപയോഗിക്കാനായിരുന്നു നിർദേശം. എന്നാൽ കാനഡയും അന്താരാഷ്ട്ര സമൂഹവും ഇത് അംഗീകരിക്കേണ്ട ബാധ്യതയില്ല. കാനഡ പേര് മാറ്റം തള്ളിക്കളഞ്ഞു. അതേസമയം ഗൂഗിളും ആപ്പിളും അമേരിക്കൻ ഉപയോക്താക്കൾക്കായി മാപ്പുകളിൽ പേര് മാറ്റിയെങ്കിലും കാനഡയിലെ ഉപയോക്താക്കൾക്ക് പഴയ പേര് തന്നെയാണ് കാണിക്കുന്നത്.


ഇതിന് മുമ്പ് മെക്സിക്കോ ഉൾക്കടലിന്റെ പേര് ‘അമേരിക്കൻ ഉൾക്കടൽ’ എന്നാക്കി മാറ്റാനും ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാൽ അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ഇപ്പോഴും പരമ്പരാഗത പേരായ മെക്സിക്കോ ഉൾക്കടൽ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതോടെ ഹോർമുസ് കടലിടുക്കിനും ‘ട്രംപ് കടലിടുക്ക്’ എന്ന പേര് നൽകണമെന്ന നിർദേശം യാഥാർഥ്യമായാലും അത് അമേരിക്കൻ അതിർത്തിക്കപ്പുറം അന്താരാഷ്ട്രമായി അംഗീകരിക്കപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം.




Feedback and suggestions