11, August, 2026
Updated on 11, August, 2026 62
തിരുവനന്തപുരം: ഓണക്കാലത്ത് റേഷൻ വിതരണം വെട്ടിച്ചുരുക്കിയെന്നും അരി വില വർധിപ്പിച്ചെന്നുമുള്ള വാർത്തകൾ തള്ളി സംസ്ഥാന ഭക്ഷ്യവകുപ്പ്. വിതരണത്തിൽ യാതൊരു കുറവും വരുത്തിയിട്ടില്ലെന്നും വില ഉയർത്തിയിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. ഉത്സവ സീസണിലെ വിലക്കയറ്റം തടയുന്നതിനായി ഓഗസ്റ്റ് മാസത്തിൽ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും ലഭ്യമാക്കിയിട്ടുണ്ട്.വിവിധ റേഷൻ കാർഡുടമകൾക്കുള്ള ഓണക്കാല വിഹിതത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:മഞ്ഞ കാർഡുടമകൾ (AAY)സൗജന്യ ഓണക്കിറ്റിന് പുറമെ സൗജന്യ അരിയും ഗോതമ്പും ലഭിക്കും.ഗോതമ്പിന് പകരം കിലോയ്ക്ക് 7 രൂപ നിരക്കിൽ 3 കിലോ വരെ ആട്ടയും നൽകും.പിങ്ക് കാർഡുടമകൾ (PHH)ഒരംഗത്തിന് 4 കിലോ അരിയും 1 കിലോ ഗോതമ്പും ലഭിക്കും.അഞ്ചിൽ താഴെ അംഗങ്ങളുള്ള കാർഡുകൾക്ക് കിലോയ്ക്ക് 9 രൂപ നിരക്കിൽ ആട്ട ലഭ്യമാക്കും.തൈഡോവർ വിഹിതത്തിൽ വന്ന കുറവുപരിഹരിക്കാൻ OMSS വഴി 3 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ നൽകും.നീല കാർഡുടമകൾ (Non-Priority Subsidized)കിലോയ്ക്ക് 4 രൂപ നിരക്കിൽ ഒരംഗത്തിന് 2 കിലോ അരി.കുടുംബത്തിന് 10.90 രൂപ നിരക്കിൽ 3 കിലോ സ്പെഷ്യൽ അരിയും 8.70 രൂപ നിരക്കിൽ 2 കിലോ ഗോതമ്പും.കിലോയ്ക്ക് 17 രൂപ നിരക്കിൽ 4 കിലോ ആട്ട.OMSS പദ്ധതി വഴി 10 കിലോ അരി (കിലോയ്ക്ക് 26 രൂപ നിരക്കിൽ).വെള്ള കാർഡുടമകൾ (Non-Priority Non-Subsidized).കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 7 കിലോ അരിയും 8.70 രൂപ നിരക്കിൽ 2 കിലോ സ്പെഷ്യൽ ഗോതമ്പും.കിലോയ്ക്ക് 17 രൂപ നിരക്കിൽ 4 കിലോ ആട്ട.OMSS പദ്ധതി വഴി 10 കിലോ അരി (കിലോയ്ക്ക് 26 രൂപ നിരക്കിൽ).സ്റ്റോക്ക് പരിമിതികൾക്കിടയിലും പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ധാന്യങ്ങൾ ലഭ്യമാക്കാൻ കിലോയ്ക്ക് 23.20 രൂപ നിരക്കിൽ ഉയർന്ന തുക നൽകിയാണ് സർക്കാർ OMSS അരി വാങ്ങി വിതരണം ചെയ്യുന്നത്.