സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്


2, September, 2026
Updated on 2, September, 2026 55


സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിലാണ് കുടിൽ കെട്ടി കഴിയുന്നത്. ഇതുവരെയും കുടികിടപ്പവകാശം പോലും ലഭിച്ചിട്ടില്ല. സി. പി.ഐ കുരയ്ക്കുകയല്ലാതെ കടിക്കുകയില്ലെന്ന് സി.പി.എം ന് അറിയാം.


എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്ക് അർഹമായ പ്രതിപക്ഷ ഉപനേതൃപദവി തട്ടിയെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എം നേതാക്കൾ പലവട്ടം പരിഹസിച്ചിട്ടും യജമാനന്മാർക്കു മുമ്പിൽ സി.പി.ഐ നേതാക്കൾ ഓച്ഛാനിച്ചു നിൽക്കുകയാണ്. സെമിനാർ നടത്തി പഴയ കാലം സി.പി.എം - നെ ഓർമ്മിപ്പിക്കാനാണ് സി.പി.ഐയുടെ പുതിയ ശ്രമം.


ഒന്നാം കക്ഷിയായ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടായിരുന്നിട്ടും സി.പി.ഐ നേതാക്കളായ സി.അച്യുതമേനോനും പി.കെ. വാസുദേവൻ നായർക്കും മുഖ്യമന്ത്രി സ്ഥാനം സമ്മാനിച്ചത് കോൺഗ്രസാണ്. 1979-ൽ ആരുമറിയാതെ പി.കെ.വി മുഖ്യമന്ത്രി സ്ഥാനം സി.പി.എം ന് മുമ്പാകെ ബലിയർപ്പിച്ചതു മുതലാണ് സി. പി. ഐയുടെ പ്രതാപകാലം അസ്തമിക്കുകയും ശോഷിച്ചു തുടങ്ങുകയും ചെയ്തത്. വികസനത്തിൻ്റെ പൂക്കാലമെന്ന് ചരിത്രം വിലയിരുത്തുന്ന അച്യുതമേനോൻ ഭരണത്തെ സി.പി.എം എപ്പോഴും ബോധപൂർവ്വം അവഹേളിക്കുകയും തമസ്ക്കരിക്കുകയും ചെയ്തിട്ടും സി.പി.ഐയ്ക്ക് ശക്തമായി പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പഴയ കാലത്തെ മധുരസ്മരണകൾ അയവിറക്കിയാണ് സി.പി.ഐ ജീവിക്കുന്നത്




Feedback and suggestions