2, September, 2026
Updated on 2, September, 2026 2
തിരുവനന്തപുരം : ലോകസിനിമയിലെ ഏറ്റവും പ്രമുഖ വനിതാ സംവിധായിക മാർത്ത മെസാറോസിൻ്റെ സിനിമകളുടെ റെട്രോസ്പെക്റ്റീവ് ഫിൽക്ക ഫിലിം സൊസൈറ്റി സെപ്റ്റംബർ 15 ചൊവ്വാഴ്ച പ്രസ് ക്ലബ്ബ് എസ് . എസ് . ഹാളിൽ പ്രദർശിപ്പിക്കുന്നു . ഹംഗറിയിലെ ബുഡാപെസ്റ്റിൽ താമസിക്കുന്ന മാർത്തയ്ക്ക് സെപ്റ്റംബർ 19 ന് 96 വയസ്സ്. വനിത ഫിലിം ഫെസ്റ്റിവലും വനിതാ സംഗമവും സംഘടിപ്പിക്കുന്നത് , നേർകാഴ്ച വീക്കിലി അമേരിക്ക, വനിതാ ശിശു വികസന വകുപ്പ്, ചലച്ചിത്ര അക്കാദമി , ബീം ഫിലിം സൊസൈറ്റി, അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റീസ്, കേരള പീഡിയ ഓൺലൈൻ ന്യൂസ് ചാനൽ എന്നിവയുടെ സഹകരണത്തോടെയാണ് . ഡയറി ഫോർ മൈ ചിൽഡ്രൻ എന്ന സിനിമയുടെ പ്രദർശനം കഴിഞ്ഞ് , 11: 30 ന് ചലച്ചിത്രമേളയും വനിതാ സംഗമവും ബഹു. മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. വനിതാ സംഗമത്തിൽ നോവലിസ്റ്റ് ഗിരിജാ സേതുനാഥ് , പ്രൊഫ. ഡോ. മേരി ജോർജ്ജ്, ഫിൽക്ക വൈസ് പ്രസിഡൻ്റ് - കവയിത്രി രാജാംബിക എന്നിവർ സിനിമ, കേരള സമ്പദ്ഘടന , സാഹിത്യം എന്നിവ സംബന്ധിച്ച് സ്ത്രീകേന്ദ്രീകൃത വിഷയങ്ങൾ അവതരിപ്പിക്കും . കവിയരങ്ങിൽ സുഭാഷിണി തങ്കച്ചി , സുലേഖ കുറുപ്പ് , അനിതാ ശരത്, എം.ടി. ഗിരിജാകുമാരി , സജി അജീഷ്, ദിവ്യ സി . ആർ എന്നിവർ സ്ത്രീയുടെ അവസ്ഥ ആസ്പദമാക്കി കവിതകൾ ആലപിക്കും. എസ്. മിനി ( ആശാ വർക്കർ) , ഡോ. സംഗീത സുരേഷ് ( ചിൽഡ്രൻസ് പാലിയേറ്റീവ് കെയർ) , മെറ്റിൽഡ സിസിൽ ( മത്സ്യമേഖല ) , സിന്ധു സുരേഷ് ( പുസ്തക പ്രസാധനം) , വർഷ. ബി ( മാധ്യമ പ്രവർത്തനം ) എന്നിവർ തൊഴിലനുഭവങ്ങൾ പങ്ക് വെയ്ക്കും. കൂടാതെ , "കടലിൽ പണിയെടുക്കുന്ന വനിത" എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള ചിത്രരചനാ മത്സരത്തിൽ വിജയികൾക്ക് സമ്മാനദാനം. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന വനിതകൾ സെപ്റ്റംബർ 13 ന് മുൻപായി ഒപ്പും തീയതിയും രേഖപ്പെടുത്തിയ ചിത്രങ്ങൾ സ്കാൻ ചെയ്ത് www.filcakerala.in എന്ന ഇമെയിലിൽ അയച്ചു തരണം . സിനിമകൾ : 9:45 AM - Diary for my children. 2:00 PM - Northern lights. 4:00 PM - Diary for my loves. ഓരോ സിനിമയും പ്രദർശിപ്പിക്കുന്നതിന് മുൻപായി സിനിമയെ കുറിച്ചുള്ള ലഘുവിവരണം മലയാളത്തിൽ നൽകുന്നതാണ്. ഏവർക്കും സ്വാഗതം . പ്രവേശനം സൗജന്യം.