ഇറാന്‍ യുദ്ധം : ട്രംപിനു മുന്നില്‍ കൂടുതല്‍ വഴികളില്ലെന്ന് റിപ്പബ്ലിക്കന്‍ നേതാവ്; യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍


27, July, 2026
Updated on 27, July, 2026 5


വാഷിംഗ്ടണ്‍: നിലവില്‍ നടക്കുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിനു മുന്നില്‍ കൂടുതല്‍ വഴികളില്ലെന്ന പ്രതികരണവുമായി റിപ്പബ്ലിക്കന് നേതാവ്. ഇറാനെ ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദം തുടരണമെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാര്യമായ പുതുവഴികളില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒഹായോ പ്രതിനിധി മൈക്ക് ടര്‍ണര്‍ പറഞ്ഞു.എബിസി ന്യൂസിന്റെ ‘ദിസ് വീക്ക്’ പരിപാടിയില്‍ സംസാരിക്കവെയാണ് ടര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചകളിലും യുദ്ധസാഹചര്യങ്ങളിലും ‘ഇറാനും സ്വന്തം നിലപാട് നിര്‍ണയിക്കുന്ന ശക്തിയാണ്’ എന്നതിനാല്‍ അമേരിക്കയുടെ സാധ്യതകള്‍ പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.നാറ്റോ ഉച്ചകോടിയില്‍, ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ പാടില്ലെന്ന് സഖ്യരാജ്യങ്ങള്‍ പ്രഖ്യാപിച്ചതിനെ ടര്‍ണര്‍ സ്വാഗതം ചെയ്തു. ഇറാന്റെ ആണവശേഷി ലോകത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആണവായുധമുള്ള ഒരു ഇറാന്‍ ലോകം ആഗ്രഹിക്കുന്ന സാഹചര്യമല്ല. നാറ്റോ ഉച്ചകോടി വൈറ്റ് ഹൗസ് ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്,’ ടര്‍ണര്‍ പറഞ്ഞു.അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേരിലാന്‍ഡ് സെനറ്ററായ ക്രിസ് വാന്‍ ഹോളന്‍ അമേരിക്ക ഈ യുദ്ധത്തിനു മുതിരരുതായിരുന്നതായും ഇപ്പോള്‍ തന്നെ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.വാന്‍ ഹോളന്റെ അഭിപ്രായത്തില്‍, ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതത്തെ സാരമായി ബാധിക്കുകയും ആഗോള ഊര്‍ജവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ, അമേരിക്കന്‍ സൈനികരും ഇറാന്റെ ആക്രമണ ഭീഷണി നേരിടുകയാണ്.


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് അമേരിക്കന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.. ഒരു കുഴി കുഴിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് കുഴിയെടുക്കല്‍ നിര്‍ത്തുകയാണ്. അതുപോലെ ഈ യുദ്ധവും ഇപ്പോള്‍ തന്നെ അവസാനിപ്പിക്കണമെന്നും വാന്‍ ഹോളന്‍ പറഞ്ഞു.അമേരിക്ക സൈനിക നടപടികള്‍ അവസാനിപ്പിച്ചാല്‍ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതം വീണ്ടും സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.എന്നാല്‍, അമേരിക്ക യുദ്ധത്തില്‍ നിന്ന് പിന്മാറിയാല്‍ ഇറാന്‍ വീണ്ടും പഴയ നിലയിലേക്ക് മടങ്ങുമെന്നും അതിലൂടെ ഈ യുദ്ധം എത്രമാത്രം അനാവശ്യമായിരുന്നുവെന്ന് തെളിയിക്കപ്പെടുമെന്നും വാന്‍ ഹോളന്‍ അഭിപ്രായപ്പെട്ടു.




Feedback and suggestions