അശാന്തി പുകഞ്ഞ് പശ്ചിമേഷ്യ: ജോര്‍ദാനിലും ബഹ്‌റിനിലും ആക്രമണം നടത്തി ഇറാന്‍


13, July, 2026
Updated on 13, July, 2026 3


ദോഹ: ശമനമില്ലാതെ തുടരുന്ന ഇറാന്‍- അമേരിക്ക സംഘര്‍ഷത്തില്‍ നീറിപ്പുകഞ്ഞ് പശ്ചിമേഷ്യ. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടയായിട്ടും ഇരു രാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇറാനില്‍ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ജോര്‍ദാനിലെ അമേരിക്കയുടെ സൈനീക താവളങ്ങള്‍ക്കു നേരെയും ബഹ്റൈനില്‍ ഡ്രോണ്‍ കമാന്‍ഡ് സെന്റര്‍, ഹാങ്ങര്‍, ഹെലികോപ്റ്റര്‍ ഓവര്‍ഹോള്‍ കേന്ദ്രം എന്നിവിടങ്ങളിലും ആക്രമിച്ചെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്.ബന്ദന്‍ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ കുവൈത്തില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ വ്യാപക നാശമാണ് ഉണ്ടായത്. ഡ്രോണ്‍ വീണ് ഒരാള്‍ക്ക്പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഖത്തറിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ മാഹ്ഷാഹറില്‍ വാട്ടര്‍ പംബിംഗ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകള്‍ വര്‍ഷിച്ചത്. ഹോര്‍മൂസില്‍ ജി എഫ് എസ് ഗാലക്‌സി എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ വീണ്ടും പടര്‍ന്നത്.ഹോര്‍മൂസില്‍ പോര്‍വിളികളുമായി ഇറാനും അമേരിക്കയും നേര്‍ക്കു നേര്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മൂസ് അന്താരാഷ്ട്ര ജലപാതയാണെന്നും, കടന്നുപോകുന്ന കപ്പലുകള്‍ക്ക് സംരക്ഷണ നല്‍കാന്‍ സജ്ജമാണെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തിരിച്ചടിച്ചു.




Feedback and suggestions