ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ക്ക് ദാരുണാന്ത്യം


11, July, 2026
Updated on 11, July, 2026 81


നസാവു: കരീബിയന്‍ രാജ്യമായ ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ക്ക് ദാരുണാന്ത്യം ബഹാമസ് തലസ്ഥാനമായ നസാവുവിന് അടുത്തുള്ള നോര്‍ത്ത് ആന്‍ഡ്രോസ് എന്ന ദ്വീപിന് സമീപമാണ് വിമാന അപകടമുണ്ടായത്. നസാഡുവില്‍ നിന്നും സാന്‍ ആന്‍ഡ്രോസിലേക്ക് പുറപ്പെട്ട സെസ്ന 402 വിഭാഗത്തില്‍പ്പെട്ട ചെറുവിമാനമാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ളമിംഗോ എയറിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.ഫ്ളമിംഗോ എയറിന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി റദ്ദാക്കിയത് മുന്‍കരുതല്‍ നടപടി മാത്രമാണെന്ന് ഊര്‍ജ-വ്യോമയാന മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഫ്ളമിംഗോ എയറിന്റെ മറ്റൊരു വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടിരുന്നു. മായാഗ്വാനയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ പൈലറ്റ് തകരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നസാവുവിലേക്ക് തന്നെ തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഇറക്കി യാത്രക്കാരെ പുറത്തെത്തിച്ചതിന് തൊട്ടുപിന്നാലെ തീപിടിക്കുകയായിരുന്നു. രണ്ട് സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.






Feedback and suggestions