11, July, 2026
Updated on 11, July, 2026 3
തന്നെ വധിക്കാൻ ഇറാൻ വിജയിക്കുകയാണെങ്കിൽ ആ രാജ്യത്തിനെതിരെ മുൻപെങ്ങും കാണാത്ത വിധത്തിലുള്ള ശക്തമായ സൈനിക തിരിച്ചടി നൽകാൻ താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടു. മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കനത്ത ബോംബാക്രമണമായിരിക്കും ഇറാൻ നേരിടേണ്ടി വരികയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.'ന്യൂയോർക്ക് പോസ്റ്റിന്' (New York Post) നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇറാൻ വർഷങ്ങളായി താൻ ഇല്ലാതാകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ്, എന്നാൽ നിലവിൽ പെട്ടെന്നൊരു വധശ്രമം ഉണ്ടായേക്കാമെന്ന തരത്തിലുള്ള പുതിയ രഹസ്യാന്വേഷണ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.ഞാൻ വളരെക്കാലമായി അവരുടെ കൊലപാതക പട്ടികയിൽ (Kill list) ഉള്ളയാളാണ്. അത്തരം സാഹചര്യങ്ങളെയാണ് ഞങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്," ട്രംപ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.അദ്ദേഹം കൂട്ടിച്ചേർത്തു: "എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ, എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, അവർ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം കനത്ത രീതിയിൽ അവരുടെ മേൽ ബോംബാക്രമണം നടത്താൻ ഞാൻ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്."അമേരിക്കൻ പ്രസിഡൻ്റിനെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ വധശ്രമ ഗൂഢാലോചനയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രായേൽ അമേരിക്കയ്ക്ക് കൈമാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പരാമർശം. എന്നാൽ പുതിയതായി യാതൊരുവിധ ഭീഷണിയും ഉയർന്നുവന്നിട്ടില്ലെന്ന് പറഞ്ഞ് ട്രംപ് ഈ റിപ്പോർട്ടുകൾ ഇല്ല, ഇല്ല. ഇസ്രായേൽ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. ഇല്ല, ഇല്ല," അദ്ദേഹം പറഞ്ഞു. "ഞാൻ ദീർഘകാലമായി ഇറാന്റെ ഹിറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്, ജീവിതം അങ്ങനെയാണ്തള്ളിക്കളഞ്ഞു.തനതായ ഹാസ്യരൂപേണയുള്ള ശൈലിയിൽ, "നിങ്ങൾ എന്നെ ഓർത്ത് വിഷമിക്കുമെന്ന് ഞാൻ കരുതുന്നു," എന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇറാൻ തങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്ന് ഈ ആഴ്ച ആദ്യം നടത്തിയ പ്രസ്താവനകൾക്ക് സമാനമാണ് ട്രംപിന്റെ പുതിയ പ്രതികരണങ്ങളും. താൻ ഇറാന്റെ "ഒന്നാം നമ്പർ ലക്ഷ്യമാണെന്ന്" അവകാശപ്പെട്ട അദ്ദേഹം, ഇറാനെതിരെ തന്റെ ഭരണകൂടം സ്വീകരിച്ച സൈനിക നടപടികളെ ന്യായീകരിക്കുകയും ചെയ്തു. ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ (NATO) ഉച്ചകോടിക്ക് ശേഷം സംസാരിക്കവെ, തെന്നെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ ഇതിൽ ഭയപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ഞാൻ അവരുടെ ഒന്നാം നമ്പർ ലക്ഷ്യമാണ്. അവരുടെ മുൻ നേതാക്കൾ ഉണ്ടായിരുന്നു, അവർ ഇപ്പോൾ ഇല്ല. ഇപ്പോൾ അവർക്ക് പുതിയൊരു കൂട്ടം നേതാക്കളുണ്ട്. അവരും ഇല്ലാതായേക്കാം. കൂടാതെ നിങ്ങൾക്കറിയാമോ, ചിലപ്പോൾ ഞാനും ഇല്ലാതായേക്കാം, കാരണം ഞാൻ അവരുടെ ഒന്നാം നമ്പർ ലക്ഷ്യമാണ്," ട്രംപ് പറഞ്ഞു. ഇറാനെ ഒരു കാരണവശാലും ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച അദ്ദേഹം, ഇറാനുമായുള്ള തർക്കം നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിലേക്ക് വഴിമാറില്ലെന്നും ഭാവിയിലുണ്ടാകുന്ന ഏതൊരു സംഘർഷവും വളരെ ചുരുങ്ങിയ സമയം കൊണ്ട് അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു.