‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട


29, June, 2026
Updated on 29, June, 2026 35




ആഗോള യുദ്ധമുഖങ്ങളിലെ തന്ത്രങ്ങൾ അപ്പാടെ മാറ്റിമറിച്ചുകൊണ്ട് പ്രതിരോധ രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് ഇന്ത്യൻ സായുധസേന ഒരുങ്ങുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക യുദ്ധവിമാനങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും ടാങ്കുകൾക്കും ഒപ്പം ഭാവിയിലെ യുദ്ധങ്ങൾ നിയന്ത്രിക്കാൻ കൺമുന്നിലെത്തിയ ഡ്രോൺ സാങ്കേതികവിദ്യയ്ക്കായി ഇന്ത്യ വൻതോതിൽ പണം ഇറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ആഭ്യന്തര നിർമ്മാതാക്കളിൽ നിന്നും ഏതാണ്ട് രണ്ട് ബില്യൺ ഡോളറിലധികം (20,000 കോടിയിലധികം രൂപ) മൂല്യം വരുന്ന അത്യാധുനിക മിലിട്ടറി ഡ്രോണുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം നീക്കങ്ങൾ പൂർത്തിയാക്കുന്നതായാണ് അന്താരാഷ്ട്ര വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരും മാസങ്ങളിൽ കരാറുകൾ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തദ്ദേശീയ ഡ്രോൺ സംഭരണമായി ഇത് മാറും. പരമ്പരാഗത യുദ്ധമുറകളിൽ നിന്നും ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ അധിഷ്ഠിതമായ സ്വയംഭരണാധികാരമുള്ള അറ്റാക്കിങ് സിസ്റ്റങ്ങളിലേക്ക് ഇന്ത്യ അതിവേഗം ചുവടുമാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.


.




Feedback and suggestions