ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി


27, June, 2026
Updated on 27, June, 2026 70



ഗസയിലെ നിലപാടിലും പശ്ചിമേഷ്യൻ സംഘർഷത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സോണിയ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നെന്നാണ് വിമർശനം. മധ്യസ്ഥത വഹിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യയെ മറികടന്ന് പാകിസ്താൻ, ആ സ്ഥാനം കൈക്കലാക്കുന്നെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.ഗസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ഇന്ത്യ തുടരുന്ന മൗനത്തിനും കേന്ദ്രസർക്കാരിന്റെ വിദേശനയത്തിനും എതിരെയാണ് സോണിയ ഗാന്ധിയുടെ വിമർശനം. ലോകം ശബ്ദം ഉയർത്തുമ്പോൾ ഗസയിൽ ഇന്ത്യയ്ക്ക് മൗനം. പലസ്തീനുവേണ്ടി ശബ്ദമുയർത്തുക എന്നത് ഇന്ത്യൻ ദേശീയതയുടെ അനിവാര്യതയാണ്. മോദി സർക്കാരിന്റെ മൗനവും നിഷ്ക്രിയത്വവും ദേശീയ താൽപ്പര്യത്തിന് വിരുദ്ധം. പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം തെറ്റായ തീരുമാനമെന്നും ലേഖനത്തിൽ സോണിയാഗാന്ധി ചൂണ്ടിക്കാട്ടി.






Feedback and suggestions