ആ ചിരി ഇനി ഓർമ്മകളിൽ; നടൻ സലിം കുമാർ വിട പറഞ്ഞു


7, June, 2026
Updated on 7, June, 2026 2


നടൻ സലിം കുമാർ (56) അന്തരിച്ചു (Salim Kumar Passes Away). ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമായിരുന്നു മരണകാരണം. പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വീകരണത്തിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. കോമഡി, മിമിക്രി എന്നിവയിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച സലിം കുമാർ 1990 കളുടെ മധ്യത്തിലാണ് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചത്.മലയാള സിനിമയിലെ ഏറ്റവും സ്വതന്ത്രവും വ്യത്യസ്തവുമായ അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് സലിംകുമാർ. ഹാസ്യനടനായി തുടങ്ങി പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ ദേശീയ-അന്തർദേശീയ അംഗീകാരം നേടിയ അദ്ദേഹം, മലയാള സിനിമയിലെ അപൂർവ പ്രതിഭകളിൽ ഒരാളായിരുന്നു.എറണാകുളം ചിറ്റാറ്റുകരയിൽ ജനിച്ച സലിംകുമാർ, സ്കൂൾ-കോളേജ് കാലഘട്ടത്തിൽ മിമിക്രിയിലൂടെയാണ് കലാരംഗത്ത് ശ്രദ്ധ നേടുന്നത്. മഹാരാജാസ് കോളേജിലെ വിദ്യാഭ്യാസ കാലഘട്ടം ആയിരുന്നു സലിം കുമാറിന്റെ ജീവിതത്തിൽ കലയ്ക്കുള്ള സ്ഥാനം വളർത്തിയത്. ഇവിടെ നിന്നായിരുന്നു മിമിക്രി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാവുന്നത്. കൊച്ചിൻ കലാഭവൻ പോലുള്ള ട്രൂപ്പുകളിലൂടെ വേദികളിൽ സജീവമായ അദ്ദേഹം, എംജി യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ തുടർച്ചയായി വിജയങ്ങൾ നേടി സിനിമയിലേക്കുള്ള വഴി തുറന്നു.1990-കളുടെ അവസാനം സിനിമയിൽ പ്രവേശിച്ച അദ്ദേഹത്തിന്റെ ആദ്യ സിനിമ 'ഇഷ്ടമാണ് നൂറുവട്ടം' ആയിരുന്നു. 'തെങ്കാശിപ്പട്ടണം' പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് മലയാള സിനിമയിലെ പ്രമുഖ ഹാസ്യനടന്മാരിൽ ഒരാളായി മാറി.കല്യാണരാമൻ', 'സി.ഐ.ഡി മൂസ', 'മീശ മാധവൻ', 'മായാവി', 'പുലിവാൽ കല്യാണം' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി.

ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള മാറ്റം

ഹാസ്യവേഷങ്ങളിൽ നിന്ന് മാറി ശക്തമായ കഥാപാത്രങ്ങളിലേക്കുള്ള സലിംകുമാറിന്റെ മാറ്റം മലയാള സിനിമയിൽ ശ്രദ്ധേയമായിരുന്നു. 'അച്ഛനുറങ്ങാത്ത വീട്' പോലുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം അഭിനയത്തിന്റെ വേറെയൊരു തലവും ഗൗരവവും തെളിയിച്ചു.


'







Feedback and suggestions