നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍, നന്ദിപ്രമേയ ചര്‍ച്ച ഇന്ന്


2, June, 2026
Updated on 2, June, 2026 48


തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മുതലാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുഹമ്മദ് മുഹ്‌സിനും .നിലവില്‍ നിയമസഭയില്‍ യുഡിഎഫ് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കാനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.ഇന്ന് സഭ സമ്മേളിക്കുമ്പോള്‍ പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ ഡെപ്യൂട്ടി സ്പീക്കറെ പ്രഖ്യാപിക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും.




Feedback and suggestions