ഗാന്ധിജിയിൽ നിന്ന് മോദിയിലേക്ക്; ഇന്ത്യയുടെ ആഗോള മുഖച്ഛായ മാറിയെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്


30, May, 2026
Updated on 30, May, 2026 18



കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് നടത്തിയ പ്രസ്താവന വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇന്ത്യയുടെ ആഗോള പ്രതിച്ഛായയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പഴയകാലത്ത് മഹാത്മാഗാന്ധിയുമായി മാത്രം ബന്ധപ്പെടുത്തിയിരുന്ന ഇന്ത്യയുടെ ആഗോള ഐഡന്റിറ്റി കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വലിയ മാറ്റത്തിന് വിധേയമായെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. ഒരു ലെയ്‌മാൻ എന്ന നിലയിൽ പറയുകയാണെങ്കിൽ, ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


10-15 വർഷങ്ങൾക്ക് മുമ്പ് വിദേശരാജ്യങ്ങളിൽ ഒരു ഇന്ത്യക്കാരൻ സ്വന്തം രാജ്യത്തെക്കുറിച്ച് പറയാൻ മടിച്ചിരുന്നുവെന്നും, പലപ്പോഴും താൻ ഏഷ്യക്കാരനാണെന്നാണ് പറഞ്ഞിരുന്നതെന്നും മന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളോളം വിദേശികൾ ഇന്ത്യയെ ഗാന്ധിജിയുമായി മാത്രമാണ് ബന്ധപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് ലോകത്തെവിടെ പോയാലും "ഇന്ത്യ" എന്ന് കേൾക്കുമ്പോൾ "ഓ, മിസ്റ്റർ മോദി" എന്ന് ആവേശത്തോടെ പറയുന്ന അവസ്ഥയിലേക്ക് രാജ്യം മാറിയെന്ന് ഷെഖാവത്ത് വ്യക്തമാക്കി.ഇത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മറുപടിയല്ലെന്നും, സാധാരണക്കാരനായ ഒരു വ്യക്തിയുടെ നിരീക്ഷണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു






Feedback and suggestions