28, May, 2026
Updated on 28, May, 2026 1
ബാംഗളൂര്‍: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നും സിദ്ധരാമയ്യ പടിയിറങ്ങുന്നു. ഉപമുഖ്യമന്ത്രി ശവകുമാറിന മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെ എല്ലാവരും അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്നു രാവിലെ മന്ത്രിമാര്‍ക്കായി ഒരുക്കിയ പ്രഭാത ഭക്ഷണ വേളയിലാണ് സി്ദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.ഇതോടെ കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ദിവസങ്ങളായി നിലനിന്നിരുന്ന ഭരണമാറ്റ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിരാമമായത്. വരും ദിവസങ്ങളില്‍ ഡികെ ശിവകുമാറിനെ പൂര്‍ണ്ണമായി പിന്തുണച്ച് ഒപ്പം നില്‍ക്കാന്‍ സിദ്ധരാമയ്യ യോഗത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരോടും ഔദ്യോഗികമായി ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാര്‍ മുഴുവന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും മടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തന്റെ രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണ്ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് നിലവില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇന്‍ഡോറിലാണെങ്കിലും രാജ്ഭവന്‍ സെക്രട്ടറി വഴി രാജി കൈമാറാനാണ് സിദ്ധരാമയ്യയുടെ തീരുമാനം
ഭരണമാറ്റ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഉപമുഖ്യമന്ത്രിയും പുതിയ മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെടുകയും ചെയ്ത ഡികെ. ശിവകുമാറിന്റെ ബംഗളൂരുവിലെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിക്കുകയും പരസ്പരം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയുമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ച നേതാവാണ് ഡി.കെ. ശിവകുമാറെന്നും അദ്ദേഹം നൂറ് ശതമാനവും മുഖ്യമന്ത്രി പദവിക്ക് അര്‍ഹനാണെന്നും അണികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിദ്ധരാമയ്യയും ഡികെ.ശിവകുമാറും മനുഷ്യന്റെ രണ്ട് കണ്ണുകള്‍ പോലെയാണ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ നയിച്ചതെന്നും ഈ വലിയ അധികാരക്കൈമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും നന്ദി അറിയിക്കുന്നുവെന്നും വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ അണികള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയതു മുതല്‍ തന്നെ കര്‍ണ്ണാടകത്തില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. നിലവില്‍ മൂന്ന് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം സിദ്ധരാമയ്യ പദവി ഒഴിഞ്ഞത്. പ്രഭാതഭക്ഷണ യോഗത്തിനിടെ 77-കാരനായ സിദ്ധരാമയ്യയുടെ പാദങ്ങള്‍ തൊട്ട് വണങ്ങി ഡി.കെ. ശിവകുമാര്‍ അനുഗ്രഹം വാങ്ങുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.