ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു


25, June, 2026
Updated on 25, June, 2026 2


പാക് അധിനിവേശ കശ്മീരിൽ (പി.ഒ.കെ) ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെ അടിച്ചമർത്താൻ കടുത്ത നടപടികളുമായി പാകിസ്താൻ ഭരണകൂടം. മേഖലയിലേക്കുള്ള ആഹാരം, ഇന്ധനം, ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ വിതരണം പാക് അധികൃതർ ബോധപൂർവ്വം തടയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വൻ ഭക്ഷ്യക്ഷാമത്തിലേക്കും ആരോഗ്യപ്രതിസന്ധിയിലേക്കുമാണ് പി.ഒ.കെ നീങ്ങുന്നത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) നേതൃത്വത്തിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ പാകിസ്താൻ സാമ്പത്തിക ഉപരോധത്തിന് സമാനമായ ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികളിൽ പാക് സൈന്യവും പൊലീസും വാഹനങ്ങൾ തടയുന്നതോടെ സാധാരണക്കാരായ ജനങ്ങൾ പട്ടിണിയിലായ അവസ്ഥയിലാണ്. ബിബിസി ഉർദു, ഡോൺ, എഎഫ്പി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പി.ഒ.കെയിലെ സങ്കീർണ്ണമായ ഈ അവസ്ഥ സ്ഥിരീകരിക്കുന്നുണ്ട്.












Feedback and suggestions