ഇറാനില്‍ ഇന്റര്‍നെറ്റ് ബന്ധം ഭാഗീകമായി പുനസ്ഥാപിച്ചു: അമേരിക്ക-ഇറാന്‍ സമാധാനക്കരാര്‍ ചര്‍ച്ചകള്‍ തുടരുന്നു


27, May, 2026
Updated on 27, May, 2026 5


ടെഹ്‌റാന്‍: രണ്ടു മാസത്തിനു ശേഷം ഇറാനില്‍ ഇന്റര്‍നെറ്റ് ബന്ധം ഭാഗീകമായി പുനസ്ഥാപിച്ചു. 87 ദിവസത്തിനു ശേഷമാണ് അധികൃതര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. സ്വതന്ത്രവും നിയന്ത്രിതവുമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള ആദ്യനടപടിയാണിതെന്നു ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റിസാ ആരിഫ് വ്യക്തമാക്കി.ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതിലൂടെ സ്മാര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ സുഗമമാകും. രാജ്യത്തെയും ഭരണകൂടത്തെയും പിന്തുണച്ച ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടും. വിജ്ഞാനാധിഷ്ഠിത വികസനത്തിനും ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്കും ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഇറാനില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ ന്യായീകരിച്ച അമേരിക്ക രംഗത്തെത്തി. ഇറാനില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇ്ത്തരത്തിലൊരു ആക്രമണം നടത്തിയതെന്നു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അമേരിക്കന്‍ സൈനീകര്‍ക്കു നേരെ ഇറാനില്‍ നിന്നും ഭീഷണി ഉയര്‍ന്നതിനാലാണ് ആക്രമണം നടത്തിയതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിറക്കി.മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും കടലില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്ന ഇറാനിയന്‍ ബോട്ടുകളും ലക്ഷ്യമാക്കിയിരുന്നു എന്നും പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്ക ഇറാു നേരെ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയും അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.ഖത്തറിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മൂസ് കടലിടുക്ക് ഘട്ടംഘട്ടമായി വീണ്ടും തുറക്കാനും സഹായിക്കുന്ന ധാരണാപത്രത്തിലേക്കാണ് അമേരിക്കയും ഇറാനും നീങ്ങുന്നതെന്നാണ് സൂചന. ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടര്‍ന്ന് നടക്കും.




Feedback and suggestions