മുനമ്പം ജനതയോട് വഖഫ് ബോർഡിന്റെ അനീതി തുടരുന്നു


24, May, 2026
Updated on 24, May, 2026 3


2026 ഏപ്രിൽ മാസം 26 ആം തീയതി ചേർന്ന വഖഫ് ബോർഡ് മീറ്റിങ്ങിലാണ് വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ള മുഴുവൻ സ്വത്ത് വിവരങ്ങളും ഉമീദ് പോർട്ടലിൽ ചേർക്കുവാൻ തീരുമാനമെടുത്തത്. ഉമീദ് പോർട്ടലിൽ ചേർക്കേണ്ട അവസാന തീയതി നേരത്തെ നിശ്ചയിച്ചിരുന്നത് 2026 മേയ് 17ന് ആയിരുന്നു. ഉമീദ് പോർട്ടലിൽ ചേർക്കുവാനുള്ള തീയതി ഒരു മാസത്തേക്ക് കൂടി ഇപ്പോൾ നീട്ടിയിട്ടുണ്ട്

   നിയമവിരുദ്ധമായി വഖഫ് രജിസ്റ്ററിൽ 2019 ൽ 41 ആം നമ്പറായിട്ടാണ് മുനമ്പത്തെ 404.76 ഏക്കർ ഭൂമി ഉൾപ്പെടുത്തിയത്.

നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ വഖഫ് ബോർഡ് ചെയ്യുന്നതിലൂടെ മുനമ്പം വിഷയം കൂടുതൽ സങ്കീർണ്ണ മാക്കുവാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നത്. അപൂർണ്ണവും തെറ്റായതുമായ തീരുമാനങ്ങൾ എടുക്കുന്ന കേരള വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭൂസംരക്ഷണസമിതി മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുവാൻ തീരുമാനിച്ചു.ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആന്റണി സേവ്യർ, തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി


 




Feedback and suggestions