യൂറോപ്പിനെ ഞെട്ടിച്ച് മോദി-സ്വീഡൻ സഖ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രതിരോധവുംകൈകോർക്കുന്നു, ഇന്ത്യയിലേക്ക് ഒഴുകുക കോടികളുടെ നിക്ഷേപം


18, May, 2026
Updated on 18, May, 2026 35




ഇന്ത്യയും സ്വീഡനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചരിത്രപരമായ വൻ കുതിച്ചുചാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും തമ്മിൽ സ്വീഡനിലെപ്രധാന വ്യവസായ നഗരമായ ഗോഥെൻബർഗിൽ (Gothenburg) നടത്തിയ കൂടിക്കാഴ്ചയ്ക്ക്പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ അഥവാ തന്ത്രപ്രധാനപങ്കാളിത്തത്തിലേക്ക് ഉയർത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അത്യാധുനിക പ്രതിരോധസാങ്കേതികവിദ്യകൾ, ഹരിത ഊർജ്ജ മേഖല (Green Transition) എന്നിവയിൽ ഒന്നിച്ച്പ്രവർത്തിക്കാനുള്ള വൻ പദ്ധതികൾക്കാണ് ഇരുനേതാക്കളും ചേർന്ന് രൂപം നൽകിയത്. ഇന്ത്യയുംയൂറോപ്പും തമ്മിലുള്ള വ്യാപാര, സാങ്കേതിക, നിക്ഷേപ ബന്ധങ്ങൾ കൂടുതൽശക്തമാക്കുന്നതിനുള്ള സുപ്രധാനമായ ആക്ഷൻ പ്ലാനും ഉച്ചകോടിയിൽ ഔദ്യോഗികമായിഅംഗീകരിച്ചു.





Feedback and suggestions