ഇന്ധന ഉപഭോഗം പരിമിതപ്പെടുത്താന്‍ സുപ്രിംകോടതിയും; ജഡ്ജിമാര്‍ക്ക് കാര്‍പൂളിങ്, വിര്‍ച്വല്‍ ഹിയറിങ്


16, May, 2026
Updated on 16, May, 2026 5


ന്യൂഡല്‍ഹി: ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിച്ച് സുപ്രിം കോടതിയും. ജഡ്ജിമാര്‍ക്ക് കാര്‍ പൂളിങ് സംവിധാനം, സുപ്രിം കോടതി രജിസ്ട്രിയിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനുള്ള സൗകര്യം, തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളില്‍ വിര്‍ച്വല്‍ ഹിയറിങ് തുടങ്ങിയവയാണ് ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സുപ്രിം കോടതി സ്വീകരിച്ച തീരുമാനങ്ങള്‍. കാര്‍ പൂളിങ് ഏര്‍പ്പെടുത്തുന്നതിനോട് ജഡ്ജിമാര്‍ സമ്പൂര്‍ണ യോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം. പുതിയ നിര്‍ദേശപ്രകാരം, തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും പൂര്‍ണമായും ഓണ്‍ലൈന്‍ ആയിട്ടായിരിക്കും ഹിയറിങ്ങുകള്‍ നടക്കുക. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലെ കോടതി നടപടികളില്‍ അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും നേരിട്ടോ ഓണ്‍ലൈന്‍ ആയോ പങ്കെടുക്കാവുന്നതാണ്. വിവിധ രജിസ്ട്രികളിലെയും സെക്ഷനുകളിലേയും അന്‍പതുശതമാനം ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയുണ്ട്.




Feedback and suggestions