അടുത്ത ലക്ഷ്യം ക്യൂബയെന്ന സൂചനയുമായി ട്രംപ്


2, May, 2026
Updated on 2, May, 2026 294


വാഷിംഗ്ടണ്‍: അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡോണണ്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ പാം ബീച്ചസില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ക്യൂബയ്‌ക്കെതിരേ പരാമര്‍ശം നടത്തിയത്. ഇറാനില്‍നിന്നു മടങ്ങുമ്പോള്‍ യുഎസ് നാവികസേന ക്യൂബയെ നേരിടുമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.നിലവില്‍ ക്യൂബയില്‍ പ്രശ്നങ്ങളുണ്ട്. ഇറാനില്‍ നിന്ന് യുഎസിലേക്ക് മടങ്ങുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ ക്യൂബ തീരത്തോടു ചേര്‍ത്തു നിര്‍ത്തി ക്യൂബയെ കീഴടക്കാമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.വെനസ്വേലയ്്‌ക്കെതിരായ നീക്കത്തിനു പിന്നാലെ ക്യൂബയ്‌ക്കെതിരേ പലകുറി ട്രംപ് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീണുകഴിഞ്ഞു.




Feedback and suggestions