ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ


30, April, 2026
Updated on 30, April, 2026 3



തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സർവേ ഫലങ്ങളിൽ ഇടതുമുന്നണിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ എവിടെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ല എന്നതാണ് അതിൽ ഒന്നാമത്തേത്. രണ്ടാമതായി, കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് ജനങ്ങൾ ഒരിക്കൽ കൂടി ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവേ ഫലങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന സൂചനകളാണ് കാണാൻ കഴിയുന്നതെന്ന് ഗോവിന്ദൻ അവകാശപ്പെട്ടു.സർവേകളിൽ ഇടതുപക്ഷത്തിന് 60 മുതൽ 69 വരെ സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. 69 സീറ്റുകൾ ലഭിച്ചാൽ കേവല ഭൂരിപക്ഷത്തിന് വെറും രണ്ട് സീറ്റുകൾ കൂടി മതിയാകും. സർവേകളിൽ അഞ്ചോ എട്ടോ സീറ്റുകളുടെ വ്യത്യാസം വരാമെന്ന് സർവേക്കാർ തന്നെ പറയുന്ന സാഹചര്യത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ മുൻനിർത്തി നടത്തിയ പ്രചാരണം വൻ വിജയമായിരുന്നു. ഇടതുമുന്നണി ഉയർത്തിയ മുദ്രാവാക്യങ്ങൾക്കും അതിന് നേതൃത്വം നൽകിയ പിണറായി വിജയനും പൊതുസമൂഹത്തിൽ വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.നൂറിലേറെ സീറ്റുകളിൽ വിജയിക്കുമെന്ന യുഡിഎഫ് അവകാശവാദം പൊളിയുമെന്ന് സർവേകൾ വ്യക്തമാക്കുന്നു. മലപ്പുറത്തും കോട്ടയത്തും എൽഡിഎഫിന് സീറ്റ് ലഭിക്കില്ലെന്നോ കേരള കോൺഗ്രസ് എം പരാജയപ്പെടുമെന്നോ ഉള്ള സർവേകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചില സർവേകൾ ബിജെപിക്ക് 14 സീറ്റുകൾ വരെ പ്രവചിക്കുന്നത് ഏത് യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. നേമം ഉൾപ്പെടെ ഒരു സീറ്റിലും ബിജെപി വിജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.


















Feedback and suggestions