ബംഗാൾ തിരഞ്ഞെടുപ്പ്! രണ്ടാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും


27, April, 2026
Updated on 27, April, 2026 5


പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കുകയാണ്. നിർണ്ണായകമായ 142 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ പ്രധാനമായും പോളിംഗ് നടക്കുന്നത് എന്നതിനാൽ ഇരുപക്ഷത്തിനും ഈ ഘട്ടം ഏറെ സുപ്രധാനമാണ്. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ലഭിച്ച ആനുകൂല്യം തങ്ങൾക്ക് തുണയാകുമെന്ന വലിയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.


ആദ്യഘട്ട വോട്ടെടുപ്പിൽ 93 ശതമാനം എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയത് രാഷ്ട്രീയ പാർട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ആദ്യഘട്ടത്തിൽ പോളിംഗ് നടന്ന 152 സീറ്റുകളിൽ 110 എണ്ണത്തിലും തങ്ങൾക്ക് വ്യക്തമായ ആധിപത്യം ലഭിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ രണ്ടാം ഘട്ട പ്രചാരണത്തിനായി നേരിട്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.




Feedback and suggestions