ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും


21, April, 2026
Updated on 21, April, 2026 4



കാലിഫോർണിയ : ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആപ്പിളിൽ നിർണ്ണായകമായ നേതൃമാറ്റം. 15 വർഷമായി ആപ്പിളിനെ നയിക്കുന്ന ടിം കുക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനമൊഴിഞ്ഞു. പുതിയ ആപ്പിൾ സിഇഒ ആയി ജോൺ ടെർണസ് നിയമിക്കപ്പെട്ടു. ആപ്പിളിന്റെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. 


2026 സെപ്റ്റംബർ 1 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സിഇഒ സ്ഥാനമൊഴിയുന്ന ടിം കുക്ക് ആപ്പിൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ആപ്പിളിന്റെ ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് 50-കാരനായ പുതിയ സിഇഒ ജോൺ ടെർണസ്. 2001-ൽ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈൻ ടീമിൽ ചേർന്ന ടെർണസ് കഴിഞ്ഞ 25 വർഷത്തോളമായി ആപ്പിളിലെ നിർണായക സാന്നിധ്യമാണ്....




Feedback and suggestions