കാനഡയിലേക്ക് പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്


17, April, 2026
Updated on 17, April, 2026 36


ഒട്ടാവ: കാനഡയിലേക്ക് പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്. മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന രാജ്യങ്ങളില്‍ ഒന്നായി രുന്നു കാനഡ.എന്നാല്‍ സ്റ്റുഡന്റ് വീസയില്‍ ഉള്‍പ്പെടെ വന്ന മാറ്റങ്ങള്‍ ക്കൊപ്പം കാനഡയിലെ ജീവിതച്ചിലവിലെ വര്‍ധനയും ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പലരും ഇപ്പോള്‍ കാനഡ ഉപരിപഠനത്തിനായി തെരഞ്ഞെ ടുക്കുന്നതില്‍ വിമുഖത കാട്ടുന്നു.അടുത്ത കാലത്ത് കാനഡ ഏര്‍പ്പെടുത്തിയ കുടിയേറ്റ നിയമങ്ങളിലെ വലയ തരത്തി ലുള്ള മാറ്റങ്ങളാണ് കാനഡ കുടിയേറ്റ ത്തില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ പിന്നോട്ടു വലിക്കുന്നതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുന്‍കാലങ്ങളെ അപേക്ഷിച്ച് കാനഡ യിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണ ത്തില്‍ വന്‍ കുറവാണ് രേഖപ്പെടു ത്തിയി രിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ര്‍ ഥികളും യൂറോപ്യന്‍ രാജ്യങ്ങളെയാണ് ഇപ്പോള്‍ ഉപരിപഠനത്തിനായി ആശ്രയി ക്കുന്നതെ ന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് .കാനഡയിലെ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് പ്രകാരം 2023-ല്‍ കാനഡയിലെ ത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 51.6 ശതമാനവും ഇന്ത്യക്കാരായിരുന്നു. എന്നാല്‍ 2025 സെപ്റ്റംബറിലെ പുതിയ കണക്കനുസരിച്ച് ഇതില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത സ്റ്റുഡന്റ് വീസയിലെ നിയന്ത്രണവും കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവു മെല്ലാം കാനഡ തെരഞ്ഞെടുക്കുന്നതില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ പിന്തിരിപ്പി ക്കുന്നത്.






Feedback and suggestions