സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊൻപുലരി: വിഷുക്കണി


15, April, 2026
Updated on 15, April, 2026 2


തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും നല്ലോർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷത്തിൽ. വിഷുക്കണി ഒരുക്കിയും കൈനീട്ടം നൽകിയും പടക്കം പൊട്ടിച്ചുമാണ് ആഘോഷം. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായി വിപുലമായ സൗകര്യം ഒരുക്കിയിരുന്നു.


ഗുരുവായൂരിൽ പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. പിന്നീട് നിർമല്യം, അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും നടന്നു. ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പൊലീസും രംഗത്തുണ്ടായിരുന്നു.ആഘോഷത്തിന് മുന്നോടിയായി വിപണികളിലെല്ലാം കഴിഞ്ഞ ദിവസം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കണിക്കൊന്നയും പച്ചക്കറികളും ഫലങ്ങളും ഉൾപ്പെടുന്ന കിറ്റിനും ആവശ്യക്കാരേറെയായിരുന്നു. സാധാരണക്കാർക്ക് ആശ്വാസമായി കൺസ്യൂമർഫെഡ്‌, സപ്ലൈകോ, കുടുംബശ്രീ എന്നിവ സംസ്ഥാനത്താകെ വിഷുച്ചന്തകൾ സജീവമാക്കി. വസ്‌ത്രാലയങ്ങളിലും ജനങ്ങളുടെ തിരക്കുണ്ടായി.




Feedback and suggestions