ഹോര്‍മൂസ് കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നു ഇന്ത്യ


14, April, 2026
Updated on 14, April, 2026 39


ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കുവഴിയുളള കപ്പല്‍ ഗതാഗതം പഴയ നിലയില്‍ പുനസ്ഥാപിക്കണമെന്നു ഇന്ത്യ. കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കിയിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് 20000 കിലോ മരുന്ന് കൂടി ഇറാന്‍ എംബസി അയച്ചു.ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്ന ് ട്രംപിന്റെ പ്രഖ്യാപനം മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. . ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഭീഷണിയുണ്ടായാല്‍ ഗള്‍ഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല എന്ന് ഇറാനിയന്‍ സൈനിക വക്താവ് പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ ഉപരോധം.




Feedback and suggestions