മുടവൻമുഗളിലെ സ്കൂളിൽ വോട്ട് ചെയ്യാനെത്തി നടൻ മോഹൻലാൽ


9, April, 2026
Updated on 9, April, 2026 33


തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ വോട്ട് ചെയ്യാനെത്തി നടൻ മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയിൽ അവധി ആഘോഷിക്കാൻ പോകുന്നതിനു മുമ്പായാണ് അദ്ദേഹം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇന്ന് വൈകിട്ട് അദ്ദേഹം അമേരിക്കയിലേക്കു പോകും. പിന്നീട് അടുത്ത മാസമാകും നാട്ടിൽ തിരിച്ചെത്തുക.


വോട്ട് ചെയ്തതിന്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’.–സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹൻലാൽ കുറിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്.




Feedback and suggestions