തുര്‍ക്കിയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് സമീപം വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു


7, April, 2026
Updated on 7, April, 2026 25


ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിനു സമീപമുള്ള കെട്ടിടത്തിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേനയാണ് രണ്ട് അക്രമികളെ വെടിവെച്ചു കൊലപ്പെടുത്തിയത്. വെടിയൊച്ച കേട്ടയുടനെ പോലീസിനെ വിവരമറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി അകിന്‍ ഗുര്‍ലെക് പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ കോണ്‍സുലേറ്റില്‍ ഇസ്രായേലി നയതന്ത്രജ്ഞര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഗാസ യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേലും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് രണ്ട് വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഗാസ ആക്രമണത്തില്‍ ഇസ്രായേലിനെ വിമര്‍ശിച്ച തുര്‍ക്കി പ്രതിഷേധിച്ച് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയിരുന്നു.




Feedback and suggestions