ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​റാ​നി​ൽ നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്നു; പ​ണ​മ​ട​യ്ക്കു​ന്ന​തി​ൽ ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ


6, April, 2026
Updated on 6, April, 2026 3




ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ വി​ത​ര​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഏ​ഴ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റാ​നി​ൽ നി​ന്ന് ഇ​ന്ത്യ വീ​ണ്ടും എ​ണ്ണ വാ​ങ്ങു​ന്നു. പ​ണ​മ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു.


2019-ൽ ​അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഇ​റാ​നി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത്. നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കു​ള്ള ഉ​പ​രോ​ധ​ത്തി​ൽ അ​മേ​രി​ക്ക താ​ത്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ണ​മ​ട​യ്ക്കു​ന്ന​തി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ണ്ണ​ക്ക​പ്പ​ൽ ചൈ​ന​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു എ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.


എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ പാ​തി​വ​ഴി​യി​ൽ ല​ക്ഷ്യ​സ്ഥാ​നം മാ​റ്റു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​രും മാ​സ​ങ്ങ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ണ്ണ ശേ​ഖ​രം ഇ​ന്ത്യ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ 40ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്നും ക​മ്പ​നി​ക​ൾ​ക്ക് എ​വി​ടെ നി​ന്ന് എ​ണ്ണ വാ​ങ്ങ​ണം എ​ന്ന​തി​ൽ പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.




Feedback and suggestions