5, April, 2026
Updated on 5, April, 2026 6
യുദ്ധസാഹചര്യവും ഇന്ധനവില വർധനവും മൂലം യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് പ്രവാസി മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർ വൺവേ ടിക്കറ്റിന് പോലും ലക്ഷത്തോളം രൂപ നൽകേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ തുടങ്ങിയ വിമാനങ്ങളിൽ സീറ്റുകൾ ലഭ്യമല്ലാത്തതും പ്രമുഖ വിമാനക്കമ്പനികളിൽ ഇക്കോണമി ക്ലാസുകൾ ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. ബിസിനസ് ക്ലാസുകളിൽ മാത്രമായി യാത്ര പരിമിതപ്പെട്ടതോടെ കുടുംബമായി നാട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ. വിമാനക്കമ്പനികളുടെ ഈ ചൂഷണത്തിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെഎംസിസി, ഇൻകാസ് തുടങ്ങിയ പ്രവാസി സംഘടനകൾ ആവശ്യപ്പെടുമ്പോൾ, വരും ദിവസങ്ങളിലും നിരക്ക് ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് ട്രാവൽ ഏജൻസികൾ വിലയിരുത്തുന്നു.