4, April, 2026
Updated on 4, April, 2026 37
പത്തനംതിട്ട : ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയുടെ പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ പ്രചാരണത്തിന് എത്തി. തിരുവല്ലയിൽ 11 സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി, അവിടെ നിന്നും റോഡ് മാർഗ്ഗമാണ് തിരുവല്ലയിലെത്തിയത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 11 നിയമസഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ ആണ് തിരുവല്ലയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. വൻ ജനപങ്കാളിത്തമാണ് തിരുവല്ലയിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഉണ്ടായത്. തിരുവല്ലയിലെ സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകുന്നേരം തിരുവനന്തപുരത്തെ കിള്ളിപ്പാലം മുതൽ കരമന വരെ നീളുന്ന 1.5 കിലോമീറ്റർ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും.