മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ട: ചെറിയാൻ ഫിലിപ്പ്


26, March, 2026
Updated on 26, March, 2026 29


മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് ഉദ്യോഗസ്ഥ പ്രമുഖർക്കും ജനങ്ങൾക്കും പ്രവേശനമില്ലാത്ത ഒരു രാവണൻ കോട്ടയാണ്.എ. കെ. ജി സെൻ്ററിൻ്റെ അനക്സാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ചിലരുടെ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മണിക്കൂറുകൾ കാത്തിരുന്ന് വണങ്ങുന്ന ഐ.എ.എസ്, ഐ. പി.എസ് ഉദ്യോഗസ്ഥർക്കു മാത്രമേ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.മുഖ്യമന്തിയെ പൊതുജനങ്ങൾക്കു കാണുന്നതിനുള്ള സെക്രട്ടറിയേറ്റിലെ പതിവു സന്ദർശന സമയം പൂർണ്ണമായും റദ്ദാക്കി. ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ.




Feedback and suggestions