11, April, 2026
Updated on 11, April, 2026 132
കോവളം: റോഡില്‍ നിന്നും നിയന്ത്രണം തെറ്റിയ കാർ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അംഗം സിന്ധുവിന്റെ പെരിങ്ങമല മാവുവിളയിലുള്ള വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്.മുകളിലെ റോഡിലൂടെ പോവുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്തുണ്ടായിരുന്നവർ കാർ മറിഞ്ഞുവരുന്നത് കണ്ട് നിലവിളിച്ചുകൊണ്ട് ഓടി മാറിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയും ആർക്കും പരിക്കേല്‍ക്കാതിരിക്കുകയും ചെയ്തു.വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ കാറോടിച്ചിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി വീട്ടുകാർ അറിയിച്ചു. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.