ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


16, March, 2026
Updated on 16, March, 2026 26


കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. കോൺഗ്രസിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന പ്രൊഫ്.കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി. റോസക്കുട്ടി, ഷാജിതാ കമാൽ, ലതികാ സുഭാഷ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ.പി. സരിൻ , എ ,രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ. സജി ചാക്കോ തുടങ്ങിയവരിൽ ഒരാൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയല്ല. ഇവർക്ക് പഴയ സ്മരണകൾ അയവിറക്കി കഴിയാം.കോൺഗ്രസിൽ എനിക്ക് ജയസാധ്യതയുള്ള സീറ്റ് നൽകാൻ തയ്യാറായിരുന്നെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാനില്ലെന്ന പരസ്യനിലപാടാണ് മാസങ്ങൾക്കു മുമ്പേ സ്വീകരിച്ചത്. അത്തരം ഒരു നിലപാട് എൻ്റെ പഴയ സുഹൃത്തുക്കളാരും സ്വീകരിച്ചതായി അറിയില്ല.






 




Feedback and suggestions