ഇറാന്റെ നാവിക, വ്യോമ, സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ത്തുവെന്ന് ട്രംപ്


6, March, 2026
Updated on 6, March, 2026 10


വാഷിംഗ്ടണ്‍: ഇറാന്റെ റോക്കറ്റ് ലോഞ്ച റുകളുടെ കേന്ദ്രം തന്നെ തകര്‍ത്തതായ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്‍ര് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ കൈവശം വളരെ കുറച്ച് റോക്കറ്റ് ലോഞ്ചറുകള്‍ മാത്രമാണുള്ളതെന്നും അവര്‍ റോക്കറ്റുകള്‍ തൊടുത്തുവിടുന്ന സ്ഥലം തന്നെ നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


ഇറാനെതിരേ ആക്രണമം നടത്താന്‍ ഇസ്രയേലിനോട് താന്‍ ആവശ്യപ്പെട്ടതായും താന്‍ ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കിലും ഇസ്രയേല്‍ ആക്രമണം നടത്തുമായി രുന്നു വെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ ശക്തമായ സൈനീക നീക്കമാണ് യു എസും ഇസ്രയേലും സംയുക്തമായി നട ത്തിയതെന്നു പറഞ്ഞ ട്രംപ് ഇറാന്റെ കൈവശമുണ്ടായിരുന്ന മിക്കവാറും ആയുധങ്ങളും തീര്‍ന്നതായും പറഞ്ഞു.


ഇറാന്റെ ലോഞ്ചറുകളും തീര്‍ന്നു കൊണ്ടി രിക്കുകയാണ്. ഞങ്ങളുടെ പക്കല്‍ പരിധി യില്ലാത്ത അളവില്‍ആയുധങ്ങളും വെടി ക്കോപ്പുകളും ഉണ്ട്. ഞങ്ങള്‍ അവ സുര ക്ഷിതമായി സൂക്ഷിക്കുകയും തുടര്‍ ച്ചയായി നിര്‍മിക്കുകയും ചെയ്യുന്നു വെന്നും ട്രംപ് പറഞ്ഞു


പ്രതിരോധ കമ്പനികള്‍ യുദ്ധ ഉപകര ണങ്ങള്‍ വേഗത്തില്‍ ഉത്പാ ദിപ്പിക്കുന്നു ണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക നടപടി വെനി സ്വേലയില്‍ നിന്ന് തികച്ചും വ്യത്യസ്ത മാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ പുതിയ നേതാവ് മുമ്പത്തെപ്പോലെ തന്നെയാ ണെ ങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടത്.’ഇറാന്റെ നാവിക, വ്യോമ, വിമാനവേധ സംവിധാനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിക്ക പ്പെട്ടു വെന്നും ട്രംപ് പറഞ്ഞു.




Feedback and suggestions